ജയ്പൂർ: മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ജെ.ഇ.ഇ പരീക്ഷക്ക് തയാറെടുത്തിരുന്ന ബിഹാർ ഭഗൽപൂർ സ്വദേശി അഭിഷേക് കുമാർ ആണ് മരിച്ചത്. വിഗ്യാൻ നഗറിലെ വാടക വീട്ടിൽ വിഷം കഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ‘സോറി പപ്പാ, എന്നെക്കൊണ്ട് ജെ.ഇ.ഇ കഴിയില്ല’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പും വിഷമടങ്ങിയ കുപ്പിയും മുറിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 29, ഫെബ്രുവരി 19 തീയതികളിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരീക്ഷകൾ വിദ്യാർഥി എഴുതിയിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
നിരവധി സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള കോട്ട എന്ന പ്രദേശം എൻട്രൻസ് വിദ്യാർഥികളുടെ ആത്മഹത്യയിലൂടെ കുപ്രസിദ്ധി നേടിയതാണ്. ഈ വർഷത്തെ ആറാമത്തെ ആത്മഹത്യയാണിത്. 2023ൽ 29 വിദ്യാർഥികളാണ് ഇവിടെ ജീവനൊടുക്കിയത്. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അധികൃതർ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.