ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈകോടതി ഉത്തരവിലെ കണ്ടെത്തല്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് തുല്യമാണെന്നും വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും ഡൽഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡൻറായിരിക്കേ നടത്തിയ ഇന്ത്യ സന്ദര്‍ശനവേളയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള സാക്ഷിമൊഴികളുണ്ടെന്നും യു.എ.പി.എയുടെ 15ാം വകുപ്പ് ഹൈകോടതി സ്വന്തം തീര്‍പ്പിലൂടെ മാറ്റിസ്ഥാപിച്ചതായും സോളിസിറ്റർ ജനറൽ വാദിച്ചു. വിദ്യാർഥികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
യു.എ.പി.എ ചുമത്തപ്പെട്ട് ഒരുവർഷത്തോളം തിഹാർ ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ച വിദ്യാർഥികളെ മോചിപ്പിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ജാമിഅ വിദ്യാർഥിയും എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തൻഹ, ജെ.എൻ.യു വിദ്യാർഥികളും പിഞ്ച്റ തോഡ് പ്രവർത്തകരുമായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്ക് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.