അവിടെ മോദി വക മുസ്‍ലിം വിരുദ്ധത; ആ​ന്ധ്രയിൽ എൻ.ഡി.എ വക ‘മുസ്‍ലിം പ്രീണനം’

നെ​ല്ലൂ​ർ: മു​സ്‍ലിം​ക​ൾ​ക്ക് എ​ല്ലാം വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​വ​രാ​ണ് കോ​ൺ​ഗ്ര​സ് എ​ന്ന് പ​ച്ച​ക്ക് വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​മ്പോ​ൾ, ഇ​ങ്ങ് ആ​​ന്ധ്ര​പ്ര​ദേ​ശി​ൽ ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യു​ടെ ‘മു​സ്‍ലിം​പ്രീ​ണ​നം’. ആ​ന്ധ്ര​യി​ൽ എ​ൻ.​ഡി.​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​സ്‍ലിം​ക​ൾ​ക്ക് ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കു​മെ​ന്ന് ടി.​ഡി.​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്സ​ഭ​ക്കൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന ആ​ന്ധ്ര​യി​ൽ, നെ​ല്ലൂ​രി​ൽ മു​സ്‍ലിം വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് നാ​യി​ഡു പു​തി​യ വാ​ഗ്ദാ​നം മു​ന്നോ​ട്ടു​വെ​ച്ച​ത്. സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ് ടി.​ഡി.​പി​യും ജ​ന​സേ​ന​യും.

‘‘സം​സ്ഥാ​ന​ത്ത് എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ലു​ട​ൻ ഹ​ജ്ജി​നു പോ​കു​ന്ന മു​സ്‍ലിം​ക​ൾ​ക്ക് ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കും.’’ -നാ​യി​ഡു പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ഒ​രു മു​സ്‍ലിം ആ​ഘോ​ഷ​ത്തി​ന് സംസ്ഥാന ആ​ഘോ​ഷ പ​ദ​വി ന​ൽ​കി​യ​ത് മു​മ്പ​ത്തെ ടി.​ഡി.​പി സ​ർ​ക്കാ​റാ​ണെ​ന്നും നാ​യി​ഡു അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലെ മു​സ്‍ലിം​ക​ളേ​ക്കാ​ൾ ഹൈ​ദ​രാ​ബാ​ദ് മു​സ്‍ലിം​ക​ൾ ഏ​റെ മു​ന്നി​ലാ​ണെ​ന്നും ഇ​ത് ത​ന്റെ പാ​ർ​ട്ടി​യു​ടെ ന​യ​ങ്ങ​ൾ കാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Anti-Muslim speeches by Modi; 'Muslim appeasement' by NDA in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.