രാമേശ്വരത്ത് ​എ.പി.ജെ അബ്ദുൽകലാമി​െൻറ ചരമ വാർഷിക ദിനാചരണം നടന്നു

ചെന്നൈ: മുൻ രാഷ്​ട്രപതി എ.പി.ജെ അബ്ദുൽകലാമി​​െൻറ അഞ്ചാം ചരമ വാർഷിക ദിനാചരണം രാമേശ്വരം പേക്കരിമ്പിലെ സ്​മാരകാങ്കണത്തിൽ നടന്നു. 

തിങ്കളാഴ്​ച രാവിലെ പത്തു മണിയോടെ നടന്ന ചടങ്ങിൽ കലാമി​​െൻറ ജ്യേഷ്​ഠപുത്രൻ ജെയിനുലാബുദീ​​െൻറ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും പ്രാർഥന നടത്തി. രാമേശ്വരം ജമാഅത്ത്​ ഭാരവാഹികളും പ​െങ്കടുത്തു. 

രാമനാഥപുരം ജില്ല കലക്​ടർ വീരരാഘവറാവു പുഷ്​പാർച്ചന നടത്തി.  കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. 


രാമേശ്വരത്തെ കലാം സ്​മാരകത്തിൽനടന്ന പ്രാർഥന ചടങ്ങ്​

Tags:    
News Summary - apj abdul kalam's death anniversary cunducted at rameswaram -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.