ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ പ്രേതഭീതിയെ തുടർന്ന് പൊലീസുകാരൻ ആത്മഹത്യ ചെയ്തു. 33കാരനായ പ്രഭാകരനെയാണ് പൊലീസ് ക്വാർേട്ടർസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ് ഇദ്ദേഹം.
ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഭാര്യ വിഷ്ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്‍റെ വിവാഹത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.
അടുത്തിടെ പൊലീസ് ക്വാർേട്ടർസിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന് സഹപ്രവർത്തകരോട് പ്രഭാകരൻ പറഞ്ഞതായി പറയുന്നു. 15 ദിവസത്തെ അവധിയിൽ പ്രവേശിച്ച ഇദ്ദേഹം പൂജ മുറിയിലാണ് കഴിഞ്ഞിരുന്നത്. അസുഖ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുേമ്പാൾ പ്രേതം തന്നെ പിന്തുടരുന്നുണ്ടെന്ന് ഇയാൾ ഭയപ്പെട്ടിരുന്നതായും ഇതാണ് ആത്മഹത്യയിൽ കലാശിച്ചതെന്നും പറയുന്നു. ജോലി ഭാരവും ആത്മഹത്യക്ക് കാരണമായതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.