പു​തു​ച്ചേ​രി​യി​ലെ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധസേനയുടെ സുരക്ഷ

ചെ​ന്നൈ: പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യി​ൽ തി​ങ്ക​ളാ​ഴ്​​ച വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ പ്രതിപക്ഷ എം.എൽ.എമാർക്ക് സായുധസേനയുടെ സുരക്ഷ. അണ്ണാ ഡി.എം.കെയിലെ വി. മണികണ്ഠൻ, എ. ഭാസ്കർ, എൻ.ആർ. കോൺഗ്രസിലെ എൻ.എസ്. ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ല​ഫ്. ​ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്. എം.എൽ.എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറി‍യിച്ചു.

14 എം.എൽ.എമാരുടെ പിന്തുണയാണ് ഇരുപക്ഷത്തിനും ഉള്ളത്. എം.എൽ.എമാരുടെ എണ്ണം തുല്യമായി വരുന്ന സാഹചര്യത്തിലെ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ചെയ്യാൻ സാധിക്കു. സുരക്ഷ ഏർപ്പെടുത്തിയ മൂന്നു എം.എൽ.എമാർ സഭയിൽ വരാതിരുന്നാൽ ഭരണപക്ഷത്തിന് വിശ്വാസ വോട്ട് നേടാൻ സാധിക്കും. ഈ നീക്കത്തിന് തടയിടാനാണ് ബി.ജെ.പിയുടെ നീക്കം.

അതിനിടെ, വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട എം.​എ​ൽ.​എ​മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യെ​ച്ചൊ​ല്ലി കൂ​ടു​ത​ൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ട്​ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി ല​ഫ്.​ ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്​ ക​ത്ത​യ​ച്ചു. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മൂ​ന്നു ​പേ​രെ നോ​മി​നേ​റ്റ​ഡ്​ എം.​എ​ൽ.​എ​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക്​ സ​ഭ​യി​ലെ​ത്തു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ വോ​ട്ട​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​െൻറ വാ​ദം.

ഫെ​ബ്രുവരി 22​നു​ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി​ക്ക്​ അ​യ​ച്ച ക​ത്തി​ൽ മൂ​ന്ന്​ നോ​മി​നേ​റ്റ​ഡ്​ അം​ഗ​ങ്ങ​ളെ ബി.​ജെ.​പി​ക്കാ​രെ​ന്ന് ല​ഫ്.​ ഗ​വ​ർ​ണ​ർ​ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു ച​രി​ത്ര​പ​ര​മാ​യ പി​ഴ​വാ​ണെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

നി​യ​മ​സ​ഭ ര​ജി​സ്​​റ്റ​റി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​വ​ർ എ​ന്നു​ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​വ​രെ സ്​​പീ​ക്ക​ർ ബി.​ജെ.​പി​ക്കാ​രെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​റി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​െൻറ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രാ​ണെ​ന്ന്​ ഇ​വ​ർ അ​വ​കാ​ശ​പ്പ​ടു​ന്ന​പ​ക്ഷം കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മൂ​വ​രെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ സ​ഭ​യു​ടെ അം​ഗ​ബ​ലം 28 ആ​ണ്. ഇ​തി​ൽ ഭ​ര​ണ, പ്ര​തി​പ​ക്ഷ മു​ന്ന​ണി​ക​ൾ​ക്ക്​ 14 പേ​രു​ടെ വീ​തം പി​ന്തു​ണ​യു​ണ്ട്. പ്ര​തി​പ​ക്ഷ​​ത്ത്​ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സി​ന്​ ഏ​ഴും അ​ണ്ണാ ഡി.​എം.​കെ​ക്ക്​ നാ​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട മൂ​ന്നു പേ​രു​മാ​ണു​ള്ള​ത്. നോ​മി​നേ​റ്റ​ഡ്​ അം​ഗ​ങ്ങ​ൾ​ക്ക്​ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​പ​ക്ഷം 13 പേ​രു​ടെ പി​ന്തു​ണ​യു​മാ​യി ഡി.​എം.​കെ- കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​ക്ക്​ ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​വും. വോ​ട്ട്​​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​പ​ക്ഷം നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു ​പോ​കാ​നാ​ണ്​ കോ​ൺ​ഗ്ര​സി​െൻറ തീ​രു​മാ​നം.

Tags:    
News Summary - Armed security for three opposition MLAs in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.