ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്താൻ പട്ടാളത്തിനെതിരെ ഇന്ത്യൻ പട്ടാളം നടത്തിയ പ്രത്യാക് രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിലാണ് പാക് സൈന്യം വ്യാഴാഴ്ച വെട ിനിർത്തൽ ലംഘിച്ചത്. അതേസമയം, അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താൻ പട്ടാളത്തിന്‍റെ വാദം ഇന്ത്യ നിഷേധിച്ചു.
ഇന്ത്യ 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് പാകിസ്താൻ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ഇതിന് തക്കതായ തിരിച്ചടി നൽകുകയായിരുന്നു. നായിക് തൻവീർ, സിപായി റംസാൻ, ലാൻസ് നായിക് തൈമൂർ എന്നിവരാണ് കൊല്ലപ്പെട്ട പാക് സൈനികർ.
അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ഇന്ത്യയാണ് വെടിനിർത്തൽ ലംഘിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആരോപിച്ചു. അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായും സൈനിക ബങ്കറുകൾ തകർത്തതായും പാകിസ്താൻ അവകാശപ്പെട്ടു. തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടത് പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായ പാകിസ്താന്‍റെ അവകാശവാദം വ്യാജമാണെന്ന് ഇന്ത്യൻ സൈനിക അധികൃതർ പറഞ്ഞു.
ജമ്മു കശ്മീർ വിഭജനത്തിന് ശേഷം നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈനികവിന്യാസം വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ഇന്ത്യൻ സൈന്യവും അതിർത്തിയിൽ ജാഗരൂകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.