ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ നിയോഗിച്ച സുരക്ഷാ സേനയിലെ 500ഓളം ജവാൻമാർക്ക് കോവിഡ്. അർധ സൈനിക വിഭാഗത്തിെൻറ വിവിധ യൂനിറ്റുകളിൽപെട്ടവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെൻട്രൽ, സൗത്ത് ഈസ്റ്റ്, നോർത്ത് ജില്ലകളിലാണ് ഭൂരിഭാഗം കോവിഡ് കേസുകളുമുള്ളത്.
രോഗ വ്യാപനം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവൻ യൂനിറ്റുകളിലും പ്രത്യേകം സെല്ലുകൾ രൂപവത്ക്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് ബി.എസ്.എഫിലാണ്. 195 ബി.എസ്.എഫ് ജവാൻമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ പേരും ഡൽഹിയുമായി ബന്ധപ്പെട്ടവരാണ്. കോവിഡ് ബാധിച്ച രണ്ട് ബി.എസ്.എഫ് സൈനികൾ വ്യാഴാഴ്ച മരിച്ചിരുന്നു.
191 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ക്രമസമാധാനപാലനത്തിനായി ഡൽഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്നതിനാൽ ഇതിൽ 130 പേരും ഡൽഹിയുമായി ബന്ധപ്പെട്ടവരാണെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. ക്വാറൻറീനിലുള്ള ജവാൻമാരുടെ ആരോഗ്യനില ബി.എസ്.എഫിെൻറ േകാവിഡ് സെൽ നിരീക്ഷിച്ചു വരികയാണ്.
സി.ആർ.പി.എഫിലും കോവിഡ് ബാധിതർ കുറവല്ല. ഇതുവരെ 159 പേർക്കാണ് സേനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 900 സി.ആർ.പി.എഫ് ജവാൻമാർ ഡൽഹിയിൽ ക്വാറൻറീനിലാണ്. േകന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഡ്യൂട്ടിക്ക് നിേയാഗിച്ചിരുന്ന രണ്ട് സി.ആർ.പി.എഫുകാർക്കും രോഗബാധയുണ്ട്. ഇതിൽ ഒരാൾ ഡ്രൈവറും മറ്റേയാൾ കോൺസ്റ്റബിളുമാണ്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയതായും എല്ലാ മുൻകരുതലുകളും കൈക്കൊണ്ടതായും സി.ആർ.പി.എഫിെല മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സി.ആർ.പി.എഫും കോവിഡ് സെൽ രൂപവത്ക്കരിച്ചിട്ടുണ്ട്.
ഇന്തോ-തിബറ്റൻ അതിർത്തി പൊലീസിൽ ഇതുവരെ 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡൽഹി പൊലീസിനൊപ്പം വിന്യസിച്ച കമ്പനിയിലെ എട്ട് ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി പൊലീസിൽ 80 പേർ രോഗബാധിതരായുണ്ട്.
തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്.എഫ്) 50 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കുറവ് കോവിഡ് ബാധിതരുള്ളത് സശസ്ത്ര സീമബല്ലിൽ(എസ്.എസ്.ബി) ആണ്. 14 പേർക്കാണ് സേനയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഡൽഹി പൊലീസിനൊപ്പം ക്രമസമാധാന പാലന േജാലിയിലേർപ്പെട്ടവരായിരുന്നു. ഡൽഹിയിൽ ക്രമസമാധാന പാലനത്തിന് എസ്.എസ്.ബിയുടെ 16 കമ്പനികളാണ് ആവശ്യമായിട്ടുള്ളതെന്ന് ഡയറക്ടർ രാജേഷ് ചന്ദ്ര പറഞ്ഞു.
മുഴുവൻ സുരക്ഷാസേനക്കാരും സൈനികരുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.