ചിത്രകാരൻ സതീഷ് ഗുജ് റാൾ വിടവാങ്ങി

ന്യൂഡൽഹി: വിഖ്യാത ചിത്രകാരനും ശില്‍പിയുമായ സതീഷ് ഗുജ് റാൾ (94) അന്തരിച്ചു. ചുവര്‍ച്ചിത്രകാരൻ, വാസ്തുശില്പി, ഡിസൈനര്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ് റാളിന്‍റെ സഹോദരനാണ്.

1999ൽ കലാമേഖലക്ക് നൽകിയ സംഭാവനകൾക്ക് രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു. ചിത്രരചനക്കും ശിൽപ നിർമാണത്തിനും മൂന്നു തവണ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1925ൽ ലാഹോറിൽ ജനിച്ച സതീഷ് ഗുജ് റാൾ, ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഷിംലയിലേക്ക് പോയി. ലാഹോറിലെ മായോ സ്കൂൾ ഒാഫ് ആർട്സ്, മുംബൈയിലെ ജെ.ജെ സ്കൂൾ ഒാഫ് ആർട്ടിലും എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.

വിഭജനത്തിന്‍റെ ക്രൂരമുഖം പ്രതിഫലിക്കുന്ന "മാൻസ് ക്രൂവൽറ്റി ഒാഫ് മാൻ", ഡെയ്സ് ഒാഫ് ഗ്ലോറി, മോർണിങ് എൻ മാസ് എന്നീ രചനകൾ പ്രശസ്തമാണ്.

ഡൽഹി ഹൈകോടതിയുടെ പുറംഭിത്തിയിലെ മ്യൂറൽ ഡിസൈൻ, ഡൽഹിയിലെ ബെൽജിയം എംബസി, ഡൽഹിയിലെ യുനെസ്കോ കെട്ടിടം, ഗോവ സർവകലാശാല, സൗദി രാജകുടുംബത്തിന്‍റെ റിയാദിലെ സമ്മർ പാലസ് അടക്കമുള്ളവ ഡിസൈൻ ചെയ്തത് സതീഷ് ഗുജ് റാളാണ്.

ഇന്‍റർനാഷണൽ ഫോറം ഒാഫ് ആർട്ടിടെക്സ് തെരഞ്ഞെടുത്ത 20ാം നൂറ്റാണ്ടിലെ ലോകത്തെ ആയിരം മികച്ച കെട്ടിടങ്ങളിൽ ഗുജ് റാൾ ഡിസൈൻ ചെയ്ത ഡൽഹിയിലെ ബെൽജിയം എംബസിയും ഉൾപ്പെടുന്നു.

Tags:    
News Summary - artist Satish Gujral passes away in delhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.