ന്യൂഡൽഹി: പ്രതിപക്ഷത്തിൻെറ അവിശ്വാസ പ്രമേയത്തിനിടെ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ശല്യപ്പെടുത്തുന്നതും വിവരമില്ലായ്‌മയുമാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തയ്യാറെടുക്കുന്ന ഒരാൾ പറയുന്ന ഓരോ വാക്കും വിലപ്പെട്ടതായിരിക്കണം. അവതരിപ്പിക്കുന്ന വസ്തുതകൾ വിശ്വാസ്യതയുള്ളതാകണം. വസ്തുതകൾ എപ്പോഴും പവിത്രമാണ്. ഒരു ചർച്ച ഒരിക്കലും നിസ്സാരമാക്കരുത്. പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ അജ്ഞതയെ കൂട്ടിക്കുഴക്കില്ല- ജെയ്റ്റ്ലി പറഞ്ഞു.
ഖേദകരമെന്നു പറയട്ടെ, കോൺഗ്രസ് പാർട്ടി പ്രസിഡന്റിന് ഒരു വലിയ അവസരം നഷ്ടമായി. ഇതാണ് അദ്ദേഹത്തിൻറെ 2019-ലെ ഏറ്റവും മികച്ച വാദമെങ്കിൽ ദൈവം അദ്ദേഹത്തിൻെറ പാർട്ടിയെ രക്ഷിക്കട്ടെ- ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്റ്റ്ലിയുടെ വിമർശം.
റഫേൽ യുദ്ധവിമാന ഇടപെടലിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വസ്തുതകളെക്കുറിച്ച് അറിവില്ലാത്തതിനാലാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനൊപ്പം രാഹുൽ സംഭാഷണം നടത്തിയെന്നത് കെട്ടിച്ചമയ്‌ച്ചതാണെന്നും ജെയ്റ്റ്ലി പറഞ്ഞു. റാഫേൽ ഇടപാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ല. റാഫേൽ ഇടപാടിലെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ പരോക്ഷമായി അത് വിമാനത്തിലെ തന്ത്രപരമായ ഉപകരണങ്ങളുടെ വിവരങ്ങൾ വെളിപ്പെടും. ഇത് ദേശീയ താൽപ്പര്യത്തിനെതിരാണ്- ജെയ്റ്റ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.