ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെ യ്റ്റ്ലിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യമുനാതീരത്തെ നിഗംബോധ്ഘട ്ടിൽ സംസ്കരിച്ചു. മകന് രോഹന് ജെയ്റ്റ്ലി സംസ്കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചു.
ക ൈലാഷ് കോളനിയിലെ വസതിയിൽ ശനിയാഴ്ച വൈകീട്ടു മുതൽ പൊതുദർശനത്തിനുെവച്ച ജെയ് റ്റ്ലിയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ പത്തരയോടെ ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചിരുന്നു.
ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് രണ്ടു മണിവരെ പ്രവർത്തകരും നേതാക്കളും തങ്ങളുടെ നേതാവിന് അേന്ത്യാപചാരം അർപ്പിച്ചു. അവിടെനിന്ന് വിലാപയാത്രയായാണ് മൃതദേഹം യമുനാതീരത്ത് എത്തിച്ചത്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്, രാജ്നാഥ് സിങ്, പ്രകാശ് ജാവ്ദേക്കര്‍, സ്മൃതി ഇറാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, ബി.എസ്. യെദിയൂരപ്പ, ദേവേന്ദ്ര ഫഡ്നാവിസ്, ഗൗതം ഗംഭീർ, ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായി. വിദേശ പര്യടനം നടത്തുന്ന പ്രധാനമന്ത്രി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.
മോദിക്കുവേണ്ടി രാജ്നാഥ് സിങ് റീത്ത് സമർപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി കക്ഷിഭേദമന്യേ നിരവധി പ്രമുഖ നേതാക്കൾ കൈലാഷ് കോളനിയിലെ വസതിയിലെത്തി.ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.