ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ് റ്ലിയുടെ സംസ്കാരം ഇന്ന് നടക്കും. ബി.ജെ.പി ആസ്ഥാനത്ത് ഭൗതിക ശരീരം പൊതുദർശനത്തിനുവെച്ച ശേഷം ഉച്ചക്കുശേഷം നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഭൗതികശരീരം ഡൽഹി കൈലാഷ് കോളനിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
ഡൽഹിയിലെ എയിംസിൽ ശനിയാഴ്ച ഉച്ചക്ക് 12.07നായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം. വൃക്ക മാറ്റ ശസ്ത്രക്രിയക്കുശേഷം 2018ൽ രോഗബാധിതനായ അദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.