ന്യൂഡൽഹി: കോൺഗ്രസിന് പാകിസ്താൻ ടെലിവിഷനിലാണ് കൂടുതൽ കാഴ്ചക്കാരെന്ന് ധന മന്ത്രി അരുൺ ജെയ്റ്റ്ലി. ദേശസുരക്ഷയുടെ കാര്യത്തിൽ സ്വയം ഗോളടിക്കുകയാണ് കോൺഗ് രസ്. റഫാൽ ഇടപാട് വീണ്ടും ഉയർത്തുന്നത് ശ്രദ്ധതിരിക്കാനുള്ള അടവാണ്. അവസാന കേന്ദ്രമന്ത്രിസഭ യോഗത്തിെൻറ തീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുൺ ജെയ്റ്റ്ലി.
റഫാലിനെക്കുറിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തിയ ദുഷ്പ്രചാരണങ്ങൾ എല്ലാവർക്കും ബോധ്യപ്പെട്ടു. സുപ്രീംകോടതിക്കും സി.എ.ജിക്കും മുകളിലാണ് തങ്ങളെന്ന് ഒരു കുടുംബവാഴ്ചക്കാർക്കും പറയാൻ പറ്റില്ല. റഫാൽ വിഷയത്തിൽ കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്.
പ്രതിരോധ വകുപ്പിലെ ദേശപ്രധാനമായ സുപ്രധാന ഫയൽ കുറിപ്പുകൾ ചോർന്നുവെന്ന് വ്യക്തം. പൂർണസ്വാതന്ത്ര്യമുള്ള മാധ്യമങ്ങളാണ് നമുക്കുള്ളത്. അതിനെ ആദരിക്കുന്നു. ഭരണഘടന രൂപപ്പെടുത്തിയവർ തന്നെ ദേശസുരക്ഷ മാറ്റിനിർത്തണമെന്ന് പറഞ്ഞിട്ടുണ്ട്. 72 വർഷങ്ങൾക്കിടയിൽ അത് ഒരിക്കൽപോലും ചോദ്യം ചെയ്യപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.