ന്യൂഡൽഹി: ആരോഗ്യം മോശമായതിനാൽ പുതിയ മന്ത്രിസഭയിൽനിന്ന് അരുൺ ജെയ്റ്റ്ലി സ്വമേധയാ പിന്മാറ്റം പ്രഖ്യാപി ക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടാമൂഴത്തിൽ നഷ്ടപ്പെടുന്നത് പ്രതിസന്ധി ഘട്ടത്തിലെ വിശ്വ സ്തമായ കൈത്താങ്ങ്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വരെ തന്ത്രം മെനയുന്നതിൽ മോദ ിക്കൊപ്പംനിന്ന നേതാവാണ് ജെയ്റ്റ്ലി. അഞ്ചുവർഷമായി മോദിസർക്കാറിന് നിയമ, ഭരണമേഖലകളിലെ പൊതുസമ്പർക്കത്തി നുള്ള ‘പോയൻറ് മാൻ’ ജെയ്റ്റ്ലിയായിരുന്നു.
അഞ്ചുവർഷം മുമ്പ് അധികാരമേറ്റ ഘട്ടത്തിൽ കേന്ദ്രഭരണത്തില െ അപരിചിതത്വം മോദിസർക്കാറിലുള്ളവരെ ഏറെ അലട്ടിയിരുന്നു. ആ ഘട്ടം മുതൽ നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളിൽ തന് ത്രവും മാർഗവും തുറന്നുകൊടുത്തത് ജെയ്റ്റ്ലിയായിരുന്നു. മന്ത്രിസഭയുടെ തുടക്ക കാലത്ത് അദ്ദേഹം ഭാരം കുറക് കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായത് സർക്കാറിെൻറ പ്രവർത്തനങ്ങളിൽ സാരമായി പ്രതിഫലിച്ചു.
പ്രമേഹം മുതൽ ഒരുകൂട്ടം രോഗങ്ങൾ അലട്ടിയ ഘട്ടത്തിലും ധനം, പ്രതിരോധം, വാർത്താവിതരണ പ്രക്ഷേപണം എന്നിങ്ങനെ സുപ്രധാന വകുപ്പുകൾ മറ്റാരെയും ഏൽപിക്കാൻ മോദി മടിച്ചു. ആരോഗ്യം മോശമായി ബജറ്റ് പ്രസംഗം ഇരുന്നുകൊണ്ട് വായിക്കുന്നത് രീതിയായി. അമേരിക്കയിലെ ചികിത്സ മാറ്റിവെക്കാൻ കഴിയാതെവന്നപ്പോൾ അവസാന ബജറ്റ് ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനമന്ത്രി സ്ഥാനമേറ്റ പിയുഷ് ഗോയലാണ് അവതരിപ്പിച്ചത്.
ജെയ്റ്റ്ലിയും ഭാര്യ സംഗീതയും സൽക്കാര പ്രിയരും മധുരപ്രിയരുമാണ്. കടുത്ത പ്രമേഹരോഗി. ശരീരത്തിലെ കൊഴുപ്പ് നീക്കി തൂക്കം കുറക്കാനുള്ള ശസ്ത്രക്രിയ അഞ്ചുവർഷം മുമ്പ് നടത്തിയ ജെയ്റ്റ്ലി, കഴിഞ്ഞവർഷം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിധേയനായി. ലോലേകാശങ്ങളെ ബാധിക്കുന്ന അർബുദം അദ്ദേഹത്തെ പിടികൂടി. ബജറ്റ് അവതരിപ്പിക്കാൻ നിൽക്കാതെ അമേരിക്കയിൽ ചികിത്സക്കുപോയത് ഇതേതുടർന്നായിരുന്നു. പ്രാരംഭഘട്ടമായതുകൊണ്ട് കീമോതെറപ്പി കൂടാതെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമാകാൻ ജെയ്റ്റ്ലിക്ക് കഴിഞ്ഞില്ല. അണുബാധക്ക് സാധ്യതയുള്ളതിനാൽ പൊതുജന സമ്പർക്കം ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിലൊന്നും ജെയ്റ്റ്ലി പെങ്കടുത്തിരുന്നില്ല.
കഴിഞ്ഞ സർക്കാറിൽ ഭരണത്തഴക്കമുള്ളവർ കുറവായതുകൊണ്ടാണ് തുടക്കകാലത്ത് ഗോവ മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിച്ച് മനോഹർ പരീകറെ പ്രതിരോധമന്ത്രിയാക്കിയത്. എന്നാൽ, അർബുദം മൂലം അദ്ദേഹത്തിന് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അക്കാലങ്ങളിൽ പ്രതിരോധ, ധന, വാർത്താവിതരണ വകുപ്പുകൾ ജെയ്റ്റ്ലി ഒരേസമയം കൈകാര്യം ചെയ്ത സന്ദർഭങ്ങളുണ്ട്. മന്ത്രിസഭ യോഗതീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്ന ചുമതല മിക്കപ്പോഴും ജെയ്റ്റ്ലിയുടേതായിരുന്നു.
നോട്ടുനിരോധം, ജി.എസ്.ടി എന്നിവ നടപ്പാക്കുന്നതിനും റഫാൽ പോർവിമാന ഇടപാട് നടത്തുന്നതിനും പ്രധാനമന്ത്രി നേരിട്ട് കളത്തിലിറങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളിലും വിവാദങ്ങളിലും സർക്കാറിന് പ്രതിരോധത്തിെൻറ തടയണ തീർത്തത് ജെയ്റ്റ്ലിയാണ്. സുപ്രീംകോടതി അഭിഭാഷകെൻറ വാക്ചാതുരിയിൽ ജെയ്റ്റ്ലി പിഴവുകൾ മറയ്ക്കുന്ന ന്യായം മെനഞ്ഞു. ഇൗ മെയ്വഴക്കം പുതിയ മന്ത്രിസഭയിൽ ആർക്ക് എന്ന ചോദ്യം മോദിക്കുമുന്നിലുണ്ട്.
തുടർചികിത്സകൾക്ക് വിദേശത്തുപോകാനുള്ള ഒരുക്കത്തിലാണ് 66കാരനായ ജെയ്റ്റ്ലി. കഴിഞ്ഞ ഒന്നര വർഷമായി ചില കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും കുറച്ചുകാലത്തേക്ക് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ ജെയ്റ്റ്ലി വിശദീകരിച്ചു. ചികിത്സ മുൻനിർത്തി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ ഒൗപചാരികമായി ആവശ്യപ്പെടുകയാണെന്ന് കത്തിൽ വിശദീകരിച്ചു. സർക്കാറിനും പാർട്ടിക്കും അനൗപചാരിക സഹായം നൽകാൻ തയാറാണെന്ന് ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
I have today written a letter to the Hon’ble Prime Minister, a copy of which I am releasing: pic.twitter.com/8GyVNDcpU7
— Arun Jaitley (@arunjaitley) May 29, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.