ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട ് ഓഫ് മെഡിക്കൽ സയൻസസിൽ കഴിയുന്ന മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതര ം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ് വർധനും അർധരാത്രിയിൽ ആശുപത്രിയിലെത്തി.
ഈ മാസം ഒമ്പതിന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ 66കാരനായ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദും കഴിഞ്ഞയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അടക്കമുള്ളവർ ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ജെയ്റ്റ്ലി അമേരിക്കയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അർബുദത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഒന്നാം മോദി സർക്കാറിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.