ന്യൂഡൽഹി: മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവൻരക് ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജെയ്റ്റ്ലി ഇപ്പോൾ എയിംസിൽ കഴിയുന്നത്. ആഗസ്റ്റ് ഒമ്പതിന് ശ്വാസതടസത്തെ തുട ർന്നാണ് ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആഗസ്റ്റ് 10ന് ശേഷം ജെയ്റ്റ്ലിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിയിരുന്നില്ല. ആഗസ്റ്റ് 19ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.
ജെയ്റ്റിലുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും ചികിൽസകളോട് പ്രതികരിക്കുന്നുണ്ടെന്നും സുശീൽ കുമാർ മോദി പറഞ്ഞു. ആഗസ്റ്റ് 16ന് ജെയ്റ്റ്ലിയെ സന്ദർശിച്ച ഹർഷവർധൻ ഏറ്റവും മികച്ച ചികിൽസയാണ് അദ്ദേഹത്തിന് നൽകുന്നതെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.