ഡൽഹി: അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാച്യ ഘടകമാണെന്നും ചൈനയുടെ അവകാശ വാദങ്ങൾക്കിടയിലും ഇതാണ് സത്യമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ, അരുണാചൽ പ്രദേശിനെ ചൈനയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമെന്ന് ചൈന പരാമർശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. 'ഞങ്ങളുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും ചൈന തങ്ങളുടെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചേക്കാം. അതുകൊണ്ടൊന്നും ഇന്ത്യയുടെ നിലപാടിൽ മാറ്റം വരാൻ പോകുന്നില്ല. അന്നും ഇന്നും എന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാച്യഘടകമായി തുടരും.' -രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അരുണാചൽ പ്രാദേശിനെക്കുറിച്ചുള്ള ചൈനയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ പരിഹാസ്യമാണെന്നും ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങൾ ഇന്ത്യയുടെ തന്നെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ പറഞ്ഞു. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.