അരവിന്ദ് കെജ്രിവാൾ

ഡൽഹിയിൽ സഖ്യമില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.

എ.എ.പിയും കോൺഗ്രസും പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാണ്. ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ചിരുന്നു. പക്ഷേ എല്ലാ സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. 70 അംഗ ഡൽഹി നിയമസഭയിൽ ഭരണകക്ഷിയായ എ.എ.പിക്ക് 62 സീറ്റുകളാണുള്ളത്.

ഇൻഡ്യ സഖ്യം ഡൽഹിയിലെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കെജ്‌രിവാളിന്‍റെ പ്രഖ്യാപനം ആ സാധ്യതക്ക് വിള്ളലുണ്ടാക്കുന്നു. ഒക്ടോബറിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് പങ്കിടൽ ധാരണയിലെത്താൻ എ.എ.പിയും കോൺഗ്രസും നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, പഞ്ചാബിൽ കോൺഗ്രസുമായുള്ള സഖ്യം കെജ്‌രിവാൾ തള്ളിക്കളയുകയും 13 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ധാരണയിലെത്തുന്നതിലും ഇരു പാർട്ടികളും പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Arvind Kejriwal rules out tie-up with Congress for Delhi Assembly polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.