അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ല; ചോദ്യം ചെയ്യലിനിടെ രണ്ട് മന്ത്രിമാരുടെ പേര് പറഞ്ഞു -ഇ.ഡി കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയിൽ. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ​ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരായത്. ഒരുതരത്തിലും സഹകരിക്കുന്നില്ല. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് കെജ്രിവാൾ നടത്തുന്നത്. വിജയ് നായർ താനുമായല്ല മന്ത്രിമാരായ അതിഷിയുമായും സൗരവ് ഭരദ്വാജുമായുമാണ് ബന്ധപ്പെട്ടിരുന്നതെന്ന് കെജ്രിവാൾ പറഞ്ഞുവെന്നും മൊബൈൽ ഫോണിന്റെ പാസ്​ വേഡ് പറഞ്ഞുതന്നില്ലെന്നും എസ്.വി. രാജു വാദിച്ചു. എ.എ.പിയുടെ മുൻ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് ആയിരുന്നു വിജയ് നായർ. അറസ്റ്റിലായ ഇദ്ദേഹത്തിന്​ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വാദം നടക്കുമ്പോൾ എ.എ.പി മന്ത്രിമാരാരായ അതിഷി, സൗരഭ് ഭരദ്വാജ്, അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത എന്നിവാൾ കോടതിയിലുണ്ടായിരുന്നു.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കെജ്രിവാളിനെ ഇന്ന് രാവിലെ ഇ.ഡി ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി ഇ.ഡിയുടെ ആവശ്യം പരിഗണിച്ച് കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും. മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Arvind Kejriwal non-cooperative named Atishi during interrogation ED tells Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.