കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ്: അരവിന്ദ് കെജ്രിവാൾ ഇന്ന് ഉദ്ധവ് താക്കറെയെ കാണും

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ സഹായം തേടി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രിഭഗവന്ത് മാനും മുംബൈയിലെത്തി.

ഇരുവരും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായും ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തും. കെജ്‌രിവാളും മാനും മറ്റ് എ.എ.പി നേതാക്കളും ഇന്ന് ഉച്ചയോടെ താക്കറെയുടെ വസതിയിൽ അദ്ദേഹത്തെ കാണും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന ഭരണ ആസ്ഥാനത്തിന് എതിർവശത്തുള്ള യശ്വന്ത്റാവു ചവാൻ സെന്ററിൽ വെച്ച് പവാറുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസം ഡൽഹിയിലെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ എ.എ.പിയുടെ പോരാട്ടത്തിന് പിന്തുണ നേടുന്നതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഓർഡിനൻസിനെ എതിർക്കണമെന്ന് കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണെന്നും ഓർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുതെന്നുമാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. 

Tags:    
News Summary - Arvind Kejriwal To Meet Uddhav Thackeray Today Over Centre's Ordinance Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.