ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മാർച്ച് 12ന് ശേഷം വീഡിയോ കോൺഫറൻസിലൂടെ എൻഫോൻസ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ (ഇ.ഡി) ഹാജരാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ.ഡിയുടെ ഏറ്റവും പുതിയ സമൻസിനുള്ള മറുപടിയിലാണ് മാർച്ച് 12ന് ശേഷം ഹാജരാകാമെന്ന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇ.ഡിയുടെ ഏഴോളം സമൻസുകൾ ഇതിനകം കെജ്രിവാൾ അവഗണിച്ചിരുന്നു.
സമൻസുകൾ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചെങ്കിലും അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 16ന് കെജ്‌രിവാൾ സിറ്റി കോടതിയിൽ ഹാജരാകണം. സമൻസുകൾ ഒഴിവാക്കിയതിന് ഇ.ഡി നൽകിയ പരാതിയിൽ കോടതി നേരിട്ട് ഹാജരാകാൻ കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.