മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് (എൻ.സി.ബി) എതിരെ ഒരു സാക്ഷികൂടി കോടതിയിൽ. ആര്യൻ, അർബാസ് മർച്ചൻറ് എന്നിവരുടെ കൂട്ടുപ്രതി ആചിത് കുമാറിെൻറ വീട്ടിൽ എൻ.സി.ബി നടത്തിയ റെയ്ഡിന് സാക്ഷിയായ സോനു മസ്കെയാണ് പ്രത്യേക എൻ.ഡി.പി.എസ് കോടതിയെ സമീപിച്ചത്.
കള്ളക്കേസിൽ കുടുക്കി ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തി എൻ.സി.ബി ഉദ്യോഗസ്ഥർ തന്നെ സാക്ഷിയാക്കിയതാണെന്നും നാലു രേഖകളിലും ഏതാനും വെള്ളക്കടലാസിലും കവറുകളിലും ഒപ്പിടുവിച്ചുവെന്നും എഴുതിയത് വായിക്കാൻ അനുവദിച്ചില്ലെന്നും സോനു മസ്കെ ആരോപിച്ചു. തെൻറ മൊഴിയെടുക്കാൻ എൻ.സി.ബി വിളിപ്പിച്ചുവെന്നും മൊഴിനൽകാൻ താൽപര്യമില്ലെന്നും കോടതിയെ അറിയിച്ചു. വിദേശത്ത് പഠിക്കുന്ന ആചിത് കുമാറിനെ ആര്യൻ, അർബാസ് എന്നിവരുടെ മൊഴിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് എൻ.സി.ബി അവകാശപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.