ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് മുന്നിൽ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനായി അഞ്ചിന നിർദേശങ്ങളാണ് കർഷകർക്ക് മുന്നിൽ കേന്ദ്രം വെച്ചത്. ഇക്കാര്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും കർഷകസംഘടനകളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ എത്തിയത്.
താങ്ങുവില നില നിർത്തും, ഭൂമിയിലുള്ള കർഷകരുടെ അവകാശം സംരക്ഷിക്കും, സർക്കാർ നിയന്ത്രിത കാർഷിക വിപണന ചന്തകൾ തുടരും, കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, കരാർ കൃഷി തർക്കങ്ങളിൽ സിവിൽ കോടതിയെ നേരിട്ട് സമീപിക്കാം എന്നതാണ് പ്രധാന ഭേദഗതി നിർദേശങ്ങൾ.
കഴിഞ്ഞ ദിവസം അമിത് ഷായുമായി നടത്തിയ ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കണമെന്ന ശക്തമായ നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. കർഷക സംഘടനകൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെയായിരുന്നു ചർച്ച വഴിമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.