ന്യൂഡൽഹി: ഝാർഖണ്ഡിൽ ആൾക്കൂട്ട മർദനത്തിനിരയായി മുസ്ലിം യുവാവ് മരിച്ച സംഭവത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസി നുമെതിരെ രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഉവൈസി എം.പി. ആർ.എസ്.എസും ബി.ജെ.പിയും മുസ്ലിംകൾക്കെതിരായ മനോഭാവം സൃഷ്ട ിച്ചതിനാൽ ആൾക്കൂട്ട മർദ്ദനങ്ങൾ അവസാനിക്കില്ലെന്ന് ഓൾ ഇന്ത്യ മജ്്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനായ ഉവൈസി പറഞ്ഞു. മുസ്ലിംകൾ തീവ്രവാദികളും ദേശവിരുദ്ധരും പശുവിനെ കൊല്ലുന്നവരുമാണെന്ന മനോഭാവം സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടാവെന്ന് ആരോപിച്ചാണ് ഝാർഖണ്ഡിലെ ഖർസവാൻ ജില്ലയിൽ തബ്രിസ് അൻസാരിക്ക് (24) ആൾക്കൂട്ടത്തിെൻറ കൊടിയ മർദനമേറ്റത്. അൻസാരിയെ ജനക്കൂട്ടം മർദിക്കുന്നതിെൻറ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വടികൊണ്ട് അടിക്കുകയും ജയ് ശ്രീരാം എന്നും ജയ് ഹനുമാൻ എന്നും വിളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്.
18 മണിക്കൂറിലേറെയാണ് യുവാവിനെ തടഞ്ഞുവെച്ച് മർദിച്ചത്. തുടർന്ന് പൊലീസിന് കൈമാറി. ദിവസങ്ങളോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അൻസാരിയെ ശനിയാഴ്ച ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.