മുസ്​ലിംകൾക്ക്​ ഭീതി വേണ്ട; ഭരണഘടന ഒപ്പമുണ്ട് ​–ഉവൈസി

ഹൈ​ദ​രാ​ബാ​ദ്​: രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ൾ​ക്ക്​ അ​ര​ക്ഷി​ത​ബോ​ധം വേ​ണ്ടെ​ന്നും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്​ ഭ​ര​ണ​ഘ​ട​ന ഒ​പ്പ​മു​ണ്ടെ​ന്നും ഓ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ​ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​താ​വും ഹൈ​ദ​രാ​ബാ​ദ്​ ​എം.​പി​യു​മാ​യ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി.

ബി.​ജെ.​പി 300ലേ​റെ സീ​റ്റു​ക​ൾ നേ​ടി​യ​ത്​ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​​ന്ദ്ര മോ​ദി​ക്ക്​ എ​ന്തും ചെ​യ്യാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നു​വെ​ന്ന്​ ക​രു​തേ​ണ്ട​തി​ല്ലെ​ന്നും ഹൈ​ദ​രാ​ബാ​ദി​ലെ മ​ക്ക മ​സ്​​ജി​ദി​ൽ റ​മ​ദാ​നി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്​​ച ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഉ​വൈ​സി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത്​ എ​ല്ലാ​വ​രും തു​ല്യ പ​ങ്കാ​ളി​ക​ളാ​ണ്, ഒ​രു​വി​ഭാ​ഗം മാ​ത്രം ആ​ശ്രി​ത​രാ​കി​ല്ല. പ്ര​ധാ​ന​മ​​ന്ത്രി​ക്ക്​ അ​മ്പ​ല​ത്തി​ൽ പോ​കാ​നും ഗു​ഹ​യി​ൽ ഭ​ജ​ന​മി​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ൽ മു​സ്​​ലി​മി​ന്​ പ​ള്ളി​യി​ൽ പോ​കാ​നും അ​വ​കാ​ശ​മു​ണ്ട്​ -ഉ​വൈ​സി പ​റ​ഞ്ഞു.

Tags:    
News Summary - Asaduddin Owaisi Indian Muslims -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.