സി.എ.എ നടപ്പാക്കുന്നത് മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൊണ്ടുവന്നത് മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടിയാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.

സി.എ.എ നിയമനിർമ്മാണം രാജ്യത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള ഈ നിയമം മുസ്‌ലിംകൾക്ക് പ്രശ്നം സൃഷ്ടിക്കാനാണ് രൂപീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ പാർട്ടി എക്കാലവും സി.എ.എയെ എതിർത്തിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സത്തയ്ക്ക് വിരുദ്ധമായ തെറ്റായ നിയമമാണ് സി.എ.എ. നേരത്തേ അദ്ദേഹം പൗരത്വ ഭേദമതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു.

Tags:    
News Summary - Asaduddin Owaisi said that CAA was formed to make Muslims suffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.