ക്രിക്കറ്റ് മത്സരത്തിന് മുമ്പ് വെടിയുണ്ട കൊണ്ടുള്ള കളി അവസാനിപ്പിക്കണം; കേന്ദ്ര സർക്കാറിനെതിരെ അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഇന്ത്യൻ സൈനികരുടെ ജീവിതം കൊണ്ട് കേന്ദ്ര സർക്കാർ കളിക്കുകയാണെന്ന് ഉവൈസി കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിൽ പാകിസ്താൻ പിന്തുണയോടെ ഭീകരാക്രമണം നടക്കുന്ന സാഹചര്യത്തിൽ അഹമ്മദാബാദിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് അനുമതി നൽകിയതിനെയും ഉവൈസി വിമർശിച്ചു.

കശ്മീരിലെ രജൗരിയിൽ വെടിയുണ്ടകൾ കൊണ്ടുള്ള ക്രിക്കറ്റ് മത്സരമാണ്. നമ്മുടെ ജനങ്ങൾ കൊല്ലപ്പെടുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുന്നതിന് മുമ്പ് ഈ കളി ആദ്യം അവസാനിപ്പിക്കണം. പുൽവാമക്ക് ശേഷം പ്രധാനമന്ത്രി എന്തിനാണ് മൃദു സമീപനം സ്വീകരിക്കുന്നതെന്നാണ് എന്‍റെ ചോദ്യമെന്നും അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Asaduddin Owaisi says They are playing a game with Indian soldiers' lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.