മുംബൈ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിെൻറ പരാമർശത്തിനെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി. ഹിന്ദു രാഷ്ട്രമെന്ന ആശയം ഹിന്ദു മേൽക്കോയ്മയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ഉവൈസി വിമർശിച്ചു. ഹിന്ദുക്കളല്ലാത്തവരെ അടിച്ചമർത്തുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഉവൈസി ട്വിറ്ററിലൂടെ വിമർശിച്ചു.
ഭരണഘടന പ്രകാരം ജനങ്ങൾ തന്നെയാണ് ഇന്ത്യ. അസ്ഥിരതയിൽ നിന്നുണ്ടാകുന്ന ഭാവനയാണ് ഹിന്ദു രാഷ്ട്രമെന്നത് -ഉവൈസി രൂക്ഷമായി വിമർശിച്ചു.
ഭാരതം ഹിന്ദു രാഷ്ട്രമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും എന്നാൽ അത് ന്യൂനപക്ഷ വിരുദ്ധമല്ലെന്നുമാണ് വിജയദശമി ചടങ്ങിൽ പ്രസംഗിക്കവെ മോഹൻ ഭാഗവത് പറഞ്ഞത്. ആൾക്കൂട്ടക്കൊലകൾ ഇന്ത്യൻ പൈതൃകമല്ലെന്നും ആ പദം പാശ്ചാത്യ നിർമിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാഗവതിെൻറ പ്രസ്താവനകൾക്കെതിരെ നിരവധി പ്രമുഖർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.