ന്യൂഡൽഹി: ഇന്ത്യൻ മുസ് ലിംകളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ഓൾ ഇന്ത്യ മജ് ലിസ് ഇ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇതിനായി കേന്ദ്രസർക്കാർ നിയമം കൊണ്ടു വരണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
'പാകിസ്താനി' പരാമർശം നടത്തുന്നവർക്ക് മൂന്നു വർഷം തടവുശിക്ഷ നൽകുന്ന തരത്തിലാവണം പുതിയ നിയമം. മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞാണ് മുസ് ലിംകൾ ഇന്ത്യയിൽ ജീവിക്കുന്നത്. എന്നാൽ, വരുത്തന്മാർ ആണെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
മോദി സർക്കാർ ഒരു ബില്ല് പോലും പാർലമെന്‍റിൽ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബിൽ സ്ത്രീ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ഉവൈസി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.