മുംബൈ: പാർട്ടി എം.എൽ.എ ഇംതിയാസ് ജലീലിനെ ഒൗറംഗാബാദ് ലോക്സഭ സീറ്റിൽ മത്സരിപ്പിക ്കാൻ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തീരുമാനിച്ചു. ടിക്കറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇംതിയാസ് ഭീഷണി മുഴക്കിയിരുന്നു.
പാർട്ടി പിളർപ്പിെൻറ വക്കിലെത്തിയതോടെ ഉവൈസി വഴങ്ങി. മഹാരാഷ്ട്രയിൽ പാർട്ടി മത്സരിക്കേണ്ട എന്നതായിരുന്നു നിലപാട്.
നേരത്തെ ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീലിനെയാണ് പ്രകാശ് അംബേദ്കറും ഉവൈസിയും ചേർന്നുള്ള വഞ്ചിത് ബഹുജൻ അഗാഡി പിന്തുണച്ചത്. ജലീലിെൻറ സമ്മർദതന്ത്രങ്ങളെ തുടർന്നും ബി.ജെ.പിക്ക് ഗുണമാകും വിധം കോൺഗ്രസ് സഖ്യത്തിെൻറ വോട്ട് ഭിന്നിപ്പിക്കുന്നതിൽ പ്രതിഷേധിച്ചും മത്സര രംഗത്തുനിന്ന് നേരത്തെ തന്നെ പിന്മാറിയതായി ജ. ബി.ജി കൊൽസെ പാട്ടീൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തെ കൊൽസെ പാട്ടീലിന് പിന്തുണ അറിയിച്ച കോൺഗ്രസ് സഖ്യവും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനസംഖ്യ കണക്കിൽ മുസ്ലിം, ദലിത് വിഭാഗങ്ങൾ നിർണായകമായ ഒൗറംഗാബാദ് കാലങ്ങളായി ശിവസേനയാണ് നിലനിർത്തുന്നത്.
എൻ.ഡി.ടി.വി റിപ്പോർട്ടറായിരുന്ന ജലീൽ 2014ലാണ് മജ്ലിസിൽ ചേരുകയും ഒൗറംഗാബാദ് സെൻട്രൽ നിയമസഭ മണ്ഡലത്തിൽ മത്സരിച്ച് ജയിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.