ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ: ജഡ്ജി പിന്മാറി

ല​ഖ്നോ: ല​ഖിം​​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല കേ​സി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യു​ടെ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ൽ​നി​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ജ​ഡ്ജി പി​ന്മാ​റി.

ജ​സ്റ്റി​സ് രാ​ജീ​വ് സി​ങ് ആ​ണ് പി​ന്മാ​റി​യ​ത്. നേ​ര​ത്തേ ആ​ശി​ഷ് മി​ശ്ര​ക്ക് ഹൈ​കോ​ട​തി​യു​ടെ ല​ഖ്നോ ബെ​ഞ്ചി​ൽ​നി​ന്ന് ജ​സ്റ്റി​സ് രാ​ജീ​വ് സി​ങ് ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​ത് ഏ​പ്രി​ൽ 18ന് ​സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ജ​സ്റ്റി​സ് സി​ങ്ങി​ന്റെ ത​ന്നെ ബെ​ഞ്ചി​ൽ വ​ന്ന​ത്. സിം​ഗ്ൾ ജ​ഡ്ജി ബെ​ഞ്ചി​ൽ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണം ജ​സ്റ്റി​സ് സി​ങ് അ​റി​യി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Ashish Mishra's bail plea: Judge withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.