ഭർത്താവ് ന​ഗ്നയാക്കി നടത്തിച്ച സംഭവം; യുവതിക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും

ജയ്പൂർ: രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും മർദിച്ച് നഗ്നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയ ആദിവാസി യുവതിക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. അക്രമത്തിന് ഇരയായ യുവതിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഇത്തരം ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തികളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ അതിവേഗ കോടതിയിൽ വിചാരണ ചെയ്ത് കഠിനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ സംഭവമുണ്ടായത്. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.

യുവതി മറ്റൊരു യുവാവിനൊപ്പം താമസിച്ചു എന്ന കാരണം പറഞ്ഞായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതി ഭർത്താവിനെ വിട്ട് മറ്റൊരു പുരുഷനൊപ്പംതാമസിക്കുകയായിരുന്നുവെന്നും അവിടെനിന്നു ഭർത്താവും ബന്ധുക്കളും ബലമായി കൊണ്ടുവന്ന് ന​ഗ്നയാക്കി നാട്ടുകാർക്ക് മുന്നിലൂടെ നടത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Ashok Gehlot announces ₹10 lakh aid to tribal woman who was stripped and paraded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.