ജയ്പൂർ: കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവതുമായി ചേർന്ന് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ മുൻ ഡെപ്യൂട്ടിയായിരുന്ന സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്.
2020ൽ സച്ചിൻ പൈലറ്റ് അവസരം പാഴാക്കാതെ രാജസ്ഥാനിലെ സർക്കാറിനെ മാറ്റാൻ സഹകരിച്ചിരുന്നെങ്കിൽ ഇന്ന് സംസ്ഥാനത്ത് ജലസേചന പദ്ധതി നടപ്പിലാകുമായിരുന്നുവെന്ന് കേന്ദ്ര ജലവകുപ്പ് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി (ഇആർസിപി)യെയാണ് ശെഖാവത് സൂചിപ്പിച്ചത്. മന്ത്രിയുടെ ഉദ്ദേശ്യം തരംതാഴ്ന്നതാണെന്ന് ഗഹ്ലോട്ട് വിമർശിച്ചു.
2020ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജസ്ഥാനിൽ വിമതമുന്നേറ്റങ്ങൾ സച്ചിന്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ രാജ് ഭവന് മുന്നിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് എം.എൽ.എമാരെ വിലപേശൽ നടത്തി ബി.ജെ.പിയിലേക്ക് മാറ്റുവാൻ ശെഖാവത് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.