ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടിയിൽ നിലപാട് ക ടുപ്പിച്ച് കമീഷൻ അംഗം അശോക് ലവാസ. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തീരുമാനത്തിൽ തനിക്കുള്ള വിയോജിപ്പ് രേഖപ്പെടുത് തണമെന്ന് ലവാസ വീണ്ടും ആവശ്യപ്പെട്ടു.
വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. തെരഞ്ഞെടുപ ്പ് ചട്ടലംഘനം നടത്തിയ മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടൽ മൂലമാണെന്നും ലവാസ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വിളിച്ച യോഗം ഇന്ന് നടക്കാനിരിക്കെയാണ് ലവാസ നിലപാട് കടുപ്പിച്ചത്. പ്രധാനമന്ത്രി മോദിക്കും ബി.െജ.പി അധ്യക്ഷൻ അമിത് ഷാക്കും പക്ഷപാതപരമായി ക്ലീൻ ചിറ്റ് നൽകിയതിനെ െചാല്ലി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ഭിന്നത ഉടലെടുത്തത്.
വിയോജിപ്പ് എഴുതി നൽകിയിട്ടും കമീഷൻ തീരുമാനത്തിൽ രേഖപ്പെടുത്താതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ഏകപക്ഷീയമായി പെരുമാറുന്നതിൽ പ്രതിഷേധിച്ചാണ് അശോക് ലവാസ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച യോഗങ്ങളിൽ മൂന്നംഗ കമീഷനിലെ ഭൂരിപക്ഷ അംഗങ്ങൾ കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം ന്യൂനപക്ഷമായ അംഗത്തിന്റെ അഭിപ്രായവും രേഖപ്പെടുത്തണമെന്ന് ലവാസ അറോറക്ക് എഴുതിയിരുന്നു.
മോദിയും അമിത് ഷായും നടത്തിയ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന തീരുമാനങ്ങളിൽ നാലു തവണ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ തയാറാകാത്ത പശ്ചാത്തലത്തിലാണ് വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.