ന്യൂഡൽഹി: ജെ.എൻ.യു ഗവേഷക വിദ്യാർഥിക്കെതിരെ ഉത്തർപ്രദേശിലും അസമിലും രാജ്യദ്രോഹ കേസ്. അലിഗഢ് മുസ്ലിം യൂനിവ േഴ്സിറ്റിയിൽ ജനുവരി 16ന് നടത്തിയ പ്രസംഗത്തിെൻറ പേരിലാണ് ഗവേഷക വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്.
യു.എ.പി.എ നിയമപ്രകാരം ഷർജിൽ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണൽ ഡി.ജി.പി ജി.പി സിങ് പറഞ്ഞു. നേരത്തെ ഷർജീൽ ഇമാമിെൻറ പ്രസ്താവനയിൽ കേസെടുക്കുമെന്ന് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു. അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ ഇമാം ആവശ്യപ്പെട്ടുവെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം.
ഷജീലിനെതിരെ കേസെടുത്തതായി അലിഗഢ് എസ്.എസ്.പി ആകാശ് കുൽഹറിയും അറിയിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെൻറ വിഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഷർജീൽ ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.