ഗുവാഹതി: അസമിലെ ധറങ് ജില്ലയിലെ വിവാദമായ കുടിയൊഴിപ്പിക്കലിനിടെ പ്രകോപനമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എം.എൽ.എ ഷർമാൻ അലി അഹ്മദിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദിസ്പൂരിലെ എം.എൽ.എ ക്വാർേട്ടഴ്സിൽവെച്ച് ശനിയാഴ്ചയാണ് ഷർമാൻ അലിയെ പൊലീസ് കസ് റ്റഡിയിലെടുത്തത്.
തുടർന്ന് പൻബസാർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും അറസ്റ്റ്രേഖപ്പെടുത്തുകയുമായിരുന്നു. ഓൾ അസം സ്റ്റുഡന്റ്സ് യൂനിയൻ, ബി.ജെ.പി യൂത്ത് വിങ് ബി.ജെ.വൈ.എം തുടങ്ങിയ സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സാമുദായിക സ്പർധ ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസും ഷർമാൻ അലിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
ആറു വർഷം നീണ്ട അസം പ്രക്ഷോഭത്തിൽ 1983ൽ ധറങ് ജില്ലയിലെ സിപാജർ മേഖലയിലെ കൈയേറ്റക്കാർ എട്ടുപേരെ കൊന്നുവെന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ ചില നേതാക്കളുടെ ആരോപണങ്ങേളാട് പ്രതികരിക്കവെയാണ് ഷർമാൻ അലി പരാമർശം നടത്തിയത്. 1983ലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട എട്ടു പേർ രക്തസാക്ഷികളല്ലെന്നും കൊലയാളികളാണെന്നും അവർ സിപാജർ പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തിൽപെട്ട ആളുകളെ കൊല ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നുവെന്നും എട്ടു പേർക്ക് നേരെയുള്ള ആക്രമണം ആ ദേശത്തെ മുസ്ലിം ജനതയുടെ സ്വയം പ്രതിരോധമായിരുന്നുവെന്നുമാണ് അഹ്മദ് പറഞ്ഞത്.
വൻ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ മാസം ധറങ്ങിൽ നടത്തിയ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.