ഗുവാഹത്തി: കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ചൈനയ ിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത് അസം സർക്കാർ. 50,000 പി.പി.ഇ കിറ്റുകളാണ് അസം സർക്കാർ ചൈനയിൽ നിന്ന് വാങ്ങിയ ത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ മറ്റൊരു രാജ്യത്ത് നിന്ന് നേരിട്ട് പി.പി.ഇ കിറ്റുകൾ വാങ്ങുന്നത്.
പ ി.പി.ഇ കിറ്റുകളുമായി ചൈനയിലെ ഗുവാങ്ഷ്വോയിൽ നിന്നുമുള്ള ചരക്ക് വിമാനം ബുധനാഴ്ച രാത്രി 8.15ന് ഗുവാഹത്തിയിലെത്തി. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വിമാനത്താവളത്തിലെത്തി സുരക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി. നേരത്തെ കേന്ദ്രസർക്കാർ ചൈനയിൽ നിന്ന് വൻതോതിൽ പി.പി.ഇ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഇറക്കുമതി ചെയ്തിരുന്നു.
രണ്ട് ലക്ഷം പി.പി.ഇ കിറ്റുകൾ സൂക്ഷിക്കുക എന്നതാണ് അസം ലക്ഷ്യമിടുന്നെതന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽ നിന്ന് ചരക്ക് വരുന്നതിനുമുമ്പ് അസമിൽ ഒരു ലക്ഷത്തോളം പി.പി.ഇ കിറ്റുകൾ ഉണ്ടായിരുന്നു. കോവിഡ് ബാധ ഇന്ത്യയിൽ സ്ഥിരീകരിക്കുേമ്പാൾ 10 പി.പി.ഇ കിറ്റുകൾ മാത്രമേ അസമിൽ ഉണ്ടായിരുന്നുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ചെറിയ തോതിൽ പി.പി.ഇ കിറ്റുകൾ വാങ്ങാൻ കഴിഞ്ഞതിനാൽ തങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി നീങ്ങി. ഉടൻ തന്നെ തങ്ങളുടെ ആരോഗ്യ പ്രവർത്തകർക്ക് ഈ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി ഹേമന്ത് ബിശ്വ ശർമ അറിയിച്ചു. അസമിലെ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് സർക്കാറിെൻറ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.