ഗുവാഹത്തി: അസമിൽ വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 30 ആയി. വെള്ളിയാഴ്ച ഒരുകുഞ്ഞ് ഉൾപ്പെടെ മൂന്നുപേര് മരിച്ചതോടെയാണ് മരണസംഖ്യ 30 ആയി ഉയർന്നത്. ഏഴ് ജില്ലകളിലായി 5.61 ലക്ഷം ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ വലയുകയാണ്.
കൂടാതെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മണ്ണൊലിപ്പ് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിയുടെ കണക്കനുസരിച്ച് നാഗോൺ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരന്തബാധിർ. നിലവിൽ 956 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 47,137.12 ഹെക്ടർ കൃഷിസ്ഥലങ്ങൾ പ്രളയത്തിൽ നശിച്ചതായി അസമിലെ ദുരന്ത നിവാണ അതോറിറ്റി പുറത്തുവിട്ട കണക്കിൽ പറയുന്നു.
ആറ് ജില്ലകളിലായി 66,836 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും ട്രെയിൻ ഗതാഗതവും തകരാറിലായിട്ടുണ്ട്. പ്രളയത്തിൽ ഉണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.