ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയിൽ മൂന്നു മരണം. ദിമാ ഹസോ ജില്ലയില ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലിലാണ് മൂന്നുപേർ മരിച്ചത്.
അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു. ദിമാ ഹസോ ജില്ലയിലെ 12 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ആറ് ജില്ലകളിലെ 94 വില്ലേജുകളിൽ നിന്നായി 24,681 ആളുകളെ മാറ്റി പാർപ്പിച്ചു.
കച്ചാർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, നാഗോൺ, കാംരൂപ് (മെട്രോ) തുടങ്ങിയ ജില്ലകളിലെ ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. 100 ലധികം വീടുകൾ തകർന്നിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ 1732.72 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്.
ഹോജായ്, ലഖിംപൂർ, നാഗോൺ ജില്ലകളിലെ നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.