ദിസ്പൂർ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അസമിലെ ബാറുകളും രാത്രി ക്ലബുകളും ബ്യൂട്ടി പാർലറുകളും സലൂണുകളും അടച്ചിടാൻ തീരുമാനം. കൂട്ടം കൂടുന്നത് ഒഴിവാക്കാനും ഇതുവഴി ഒരാളിൽനിന്നും മറ്റൊരാളിലേക്ക് വൈറസ് ബാധ പടരാതിരിക്കാനുമാണ് തീരുമാനമെന്നും ജോയിൻറ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ആർക്കും ൈവറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 150 കടന്നിരുന്നു. മൂന്നുപേരാണ് ഇതുവരെ മരിച്ചത്. മിക്ക സംസ്ഥാനങ്ങളും വൈറസ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് സ്കൂളുകളും കോളജുകളും നേരത്തേ അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.