ഗുവാഹതി: വരുന്ന നിയമസഭ സമ്മേളനത്തിൽ പശു സംരക്ഷണ നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്ന് അസം ഗവർണർ ജഗദീഷ് മുഖി. ജനങ്ങൾ പുണ്യത്തോടെ ആരാധിക്കുന്ന ഒരു മൃഗത്തെ സംരക്ഷിക്കാനാണിതെന്നും ഗവർണർ നിയമസഭ സമ്മേളനത്തിലെ ആദ്യ സെഷനിൽ പറഞ്ഞു.
'പശു സംരക്ഷണ' ബില്ലിനൊരുങ്ങി അസം സർക്കാർ'സർക്കാർ പശു സംരക്ഷണ ബിൽ അവതരിപ്പിക്കാൻ പോകുന്നതിൽ താൻ വലിയ സന്തുഷ്ടനാണ്. പശുക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്നതിന് ഇതോടെ അറുതിയാവും.
കാലികളെ അസമിന് പുറത്തേക്ക് കടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും' -മുഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.