മദ്രസ അധ്യാപകർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി അസം സർക്കാർ

ഗുവാഹത്തി: സ്വകാര്യ മദ്രസകൾ മുഴുവൻ വിവരങ്ങളും പങ്കുവെക്കണമെന്ന നിർദേശം നൽകി അസം സർക്കാർ. ഡിസംബർ ഒന്ന് മുതൽ വിവരങ്ങൾ സർക്കാർ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. വിദ്യാർഥികളുടെ എണ്ണം, അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ നൽകണം. നേരത്തെ മ​ദ്രസകളുടെ നിയമങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് അസം ഡി.ജി.പി ഭാസ്കർ ജ്യോതി മഹാന്ത നിർദേശം നൽകിയിരുന്നു.

എല്ലാ അധ്യാപകർക്കും ​പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ തീവ്രവാദ ബന്ധമാരോപിച്ച് അസമിൽ നിരവധി മദ്രസകൾ സർക്കാർ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മതത്തിന്റെ മറവിൽ തീവ്രവാദത്തിന്റെ പാഠങ്ങൾ ആരെയും പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും മദ്രസ അധികൃതർ ഇക്കാര്യം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു. മദ്രസ ബോർഡുമായി പൊലീസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉയർന്നു വന്നത്.

അസമിന് പിന്നാലെ ഉത്തർപ്രദേശും മദ്രസകളുടെ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അനധികൃത മദ്രസകളുടെ കണക്കെടുമെന്നായിരുന്നു യു.പി സർക്കാർ അറിയിച്ചത്.

Tags:    
News Summary - Assam Mandates Police Verification for All Madrasa Teachers, Boards to Share Info With Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.