ന്യൂഡൽഹി: അസമിലെ പൊലീസ് വെടിവെപ്പിനെയും കുടിയൊഴിപ്പിക്കലിനെയും അപലപിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ്, സുപ്രീംകോടതി മാർഗനിർദേശങ്ങൾ പ്രകാരം ഭവനരഹിതരായവരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ക്രൂരമായ ആക്രമണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.
നിയമവിരുദ്ധവും അന്തർദേശീയ കീഴ്വഴക്കങ്ങൾക്ക് നിരക്കാത്തതുമായ നടപടിയാണിതെന്ന് ദേശീയ ഉപാധ്യക്ഷൻ മുഹമ്മദ് സലീം കുറ്റപ്പെടുത്തി. രണ്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിെൻറ ഉത്തരവാദിത്തം അസം സർക്കാറിനാണെന്നും ജുഡീഷ്യൽ അന്വേഷണത്തിെൻറ റിപ്പോർട്ട് എത്രയും പെെട്ടന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷയെന്നും സലിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.