ഗുവാഹത്തി: അസം എം.എൽ.എ കോവിഡ് ബാധിച്ച് മരിച്ചു. തമുൽപുർ എം.എൽ.എയായ ലേഹോ രാം ബോറോയാണ് ശനിയാഴ്ച രാവിലെ മരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
എം.എൽ.യുടെ മരണവിവരം ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പറും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡൻറുമായ പ്രമോദ് ബോറോ സ്ഥിരീകരിച്ചു.
യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ ടിക്കറ്റിലാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് ലേഹോ രാം ബോറോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ തുടരുന്നതിനിടെ സ്ട്രോക്കും ഉണ്ടായി. തുടർന്ന് മരണം സഥിരീകരിക്കുകയായിരുന്നു.
മേയ് 26ന് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എം.എൽ.എയായ മജേന്ദ്ര നർസാരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അസമിലെ ഗോസയ്ഗോൺ മണ്ഡലം എം.എൽ.എയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.