ന്യൂഡൽഹി: ആരോഗ്യരംഗത്ത് പുതിയ ചുവടുവെച്ച് സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷെൻറ ‘വിഷൻ 2026’ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക്. ആസ്റ്റർ ഡി.എം ഫൗണ്ടേഷെൻറ പങ്കാളിത്തത്തോടെ ഡൽഹിയിൽ തുടക്കമിട്ട പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ പരിശോധനകൾ, ലബോറട്ടറി, പ്രാഥമിക ശ്രുശൂഷ സൗകര്യങ്ങൾ തുടങ്ങിയവ സഞ്ചരിക്കുന്ന ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ മെഡിക്കൽ സർവിസിന് പുറമേ ആസ്റ്റർ ആശുപത്രികളിലെ പ്രഗല്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് വളൻറിയർമാർ ആധുനിക ചികിത്സകൾ നൽകുകയും ചെയ്യും. ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ ഡൽഹിയിൽ സ്ഥാപിച്ച ‘അൽശിഫ മൾട്ടി സ്പെഷാലിറ്റി ആശുപത്രി’ക്ക് കീഴിലായിരിക്കും പദ്ധതി നടത്തിപ്പ്.
അടിസ്ഥാന ജനവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും പ്രാഥമിക സേവനങ്ങൾ ലഭ്യമാക്കാനുള്ള മൊഹല്ല ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ തുടങ്ങിയ സർക്കാറിെൻറ ശ്രമങ്ങൾക്ക് ഉറപ്പുനൽകുന്നതാണ് ആസ്റ്റർ വളൻറിയർ മൊബൈൽ മെഡിക്കൽ സർവിസെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവെ കെജ്രിവാൾ പറഞ്ഞു.
‘ആസ്റ്റർ വളൻറിയേഴ്സ് മൊബൈൽ മെഡിക്കൽ സർവിസ്’ എന്ന് പേരിട്ട പദ്ധതിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രഥമ യൂനിറ്റ് ഡൽഹിയിലെ ചേരിപ്രദേശങ്ങളിലും ദരിദ്രമേഖലകളിലും ആഴ്ചകളിൽ ഒരു ദിവസം സേവനം ലഭ്യമാക്കുമെന്ന് ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. ദരിദ്ര മേഖലകളിൽ അടിയന്തര മെഡിക്കൽ സഹായമെത്തിക്കുന്നതിന് ‘ആസ്റ്റർ വളൻറിയേഴ്സ് മൊബൈൽ മെഡിക്കൽ സർവിസ്’ അവസരമൊരുക്കുമെന്ന് ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷനുമായി ചേർന്ന് ഇൗ രംഗത്ത് കാര്യക്ഷമമായി ഇടപെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വാഹനത്തിെൻറ ഫ്ലാഗ്ഒാഫ് ചടങ്ങിൽ ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി, വൈസ് ചെയർമാൻ മമ്മുണ്ണി മൗലവി, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ സി.എസ്.ആർ ചുമതലയുള്ള പി.എ. ജലീൽ, അൽശിഫ ഡയറക്ടർ അബ്ദുൽ നാസർ, സി.ഇ.ഒ പി.കെ. നൗഫൽ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.