രാഹുൽ ഗാന്ധി

യു.പിയിൽ മോദിയേയും മറികടന്ന് രാഹുൽ; ഭൂരിപക്ഷ കണക്കിൽ ഒന്നാമത്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഭൂരിപക്ഷത്തിന്റെ കണക്കിൽ ഒന്നാമതെത്തി രാഹുൽ ഗാന്ധി. റായ്ബറേലി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ രാഹുലിനാണ് യു.പിയിൽ നിലവിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. വാരാണസിയിൽ നിന്നും ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര ​ മോദിക്ക് 1.4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്.

2004 മുതൽ സോണിയ ഗാന്ധി കൈവശംവെക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ൽ റായ്ബറേലിയിൽ 1.67 ലക്ഷം വോട്ടുകൾക്കാണ് സോണിയ ഗാന്ധി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിൽ 2009ലെ തെരഞ്ഞെടുപ്പിലാണ് സോണിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്. 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് സോണിയക്കുണ്ടായത്.

ഇക്കുറി രാജ്യസഭയിലേക്ക് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോൺഗ്രസ് റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയെ തേടിയത്. ഒടുവിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനുള്ള നറുക്ക് വീഴുകയായിരുന്നു. വയനാടിനൊപ്പം റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിച്ച രാഹുൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.

അതേസമയം, ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യമാണ് മുന്നേറുന്നത്. 44 സീറ്റുകളിലാണ് യു.പിയിൽ ഇൻഡ്യ സഖ്യം മുന്നേറുന്നത്. എൻ.ഡി.എയുടെ മുന്നേറ്റം ഇക്കുറി 35 സീറ്റിലേക്ക് ഒതുങ്ങി. എസ്.പിയും കോൺഗ്രസും ചേർന്ന സഖ്യം വലിയ നേട്ടമാണ് യു.പിയിലുണ്ടാക്കുന്നത്.

Tags:    
News Summary - At 3 Lakh, Rahul Gandhi's Winning Margin From Raebareli Highest In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.