ന്യൂഡൽഹി: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പി. കരുണാകരന് എം.പിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അന്ത്യോദയ എക്സ്പ്രസിന് പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും എം.പി നിവേദനങ്ങള്‍ നല്‍കിയിരുന്നു. മന്ത്രി പീയുഷ് ഗോയലിെൻറ ആവശ്യപ്രകാരം വ്യാഴാഴ്ച പി. കരുണാകരന് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി. അതേസമയം, ആവശ്യമുന്നയിച്ച് സമരം പ്രഖ്യാപിച്ച തന്നെ അറിയിക്കും മുേമ്പ തീരുമാനം ബി.ജെ.പി എം.പിയെ അറിയിച്ചുവെന്നു പി. കരുണാകരൻ ആരോപിച്ചു.
രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേന്ദ്രമന്ത്രിയുടെ ഈ കളി. തനിക്ക് നൽകിയ അതേ കത്ത് മുരളീധരനും അയച്ചു. ജനപ്രതിനിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.