ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ വിജയപ്രതീക്ഷയുള്ള ഇൗസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ് ഥാനാർഥി ആതിഷി മാർലേനയെ ജൂതസ്ത്രീയാക്കി പ്രചാരണം. ആതിഷിയുടെ പേരിെൻറ അവസാന ഭാഗം ചൂണ്ടിക്കാട്ടി ബി.ജെ.പിയും കോൺഗ്രസും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച ്ച് ആം ആദ്മി പാർട്ടി രംഗത്തുവന്നു.
ആതിഷി ജൂതമത വിശ്വാസിയാണെന്നും മുസ്ലിംകൾ വോട്ടുചെയ്യരുതെന്നും കാട്ടി ഓഖ്ല മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അസിഫ് ഖാനാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ആതിഷിയുടെ മതത്തെക്കുറിച്ച് കോൺഗ്രസും ബി.ജെ.പിയും അസത്യം പ്രചരിപ്പിക്കുന്നതിൽ ഏറെ ആശങ്കയുെണ്ടന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ആതിഷി സിങ് എന്നാണ് അവരുടെ മുഴുവൻ പേര്. രജപുത്ര വനിത. അവർ ജയിക്കുമെന്നും പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം ട്വീറ്റുചെയ്തു.
പഞ്ചാബി-ഹിന്ദു കുടുംബത്തിൽപെട്ടയാളാണ് താനെന്ന് വ്യക്തമാക്കി ആതിഷിയും രംഗത്തുവന്നു. വിവിധ സംസ്ഥാനത്തുള്ളവർ താമസിക്കുന്ന മെട്രോ സംസ്കാരമുള്ള രാജ്യ തലസ്ഥാന നഗരിയിലും ജാതിയും മതവും ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ വോട്ടുതേടുന്നത്. ഡൽഹിയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത് ജാതി സാമുദായിക അടിസ്ഥാനത്തിൽതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.