ബംഗളൂരു: കലബുറഗിയിൽ ദലിത് യുവാവിെൻറ വിവാഹഘോഷയാത്രക്കുനേരെ സവർണ വിഭാഗത്തി ൽപെട്ടവർ കല്ലെറിഞ്ഞതിനെ തുടർന്ന് 20ഒാളം പേർക്ക് പരിക്ക്. കലബുറഗിയിലെ നാഗവള്ളി ഗ്ര ാമത്തിലെ മല്ലി എന്ന കോളനിയിലാണ് അക്രമമുണ്ടായത്.
സവർണരുടെ കോളനിയിലൂടെ വിവ ാഹഘോഷയാത്ര നടത്താനും ഗ്രാമത്തിലെ ഹനുമന്ത ക്ഷേത്രം സന്ദർശിക്കാനും ദലിതർ ശ്രമിച്ചതിനെതുടർന്ന് പ്രകോപിതരായ സവർണവിഭാഗത്തിൽപെട്ട ഒരു വിഭാഗം ആളുകളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്. സംഭവത്തെതുടർന്ന് െപാലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വിവാഹഘോഷയാത്രയിൽ പങ്കെടുത്ത ദലിത് വിഭാഗത്തിൽപെട്ടവർക്കാണ് കല്ലേറിൽ കൂടുതലായും പരിക്കേറ്റത്. ജാതിയുടെ പേരിൽ വിവാഹഘോഷയാത്രക്കുനേരെ കർണാടകയിൽ അക്രമം നടക്കുന്നത് അപൂർവമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും അക്രമികൾ പൊലീസ് വാഹനത്തിനുനേരെയും കല്ലെറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.