കോയമ്പത്തൂർ: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ െപാലീസിെൻറ വെടിയേറ്റു മരിച്ച മാവോവാദ ി നേതാവ് മണിവാസകത്തിെൻറ സംസ്കാര ചടങ്ങിൽ നാടകീയ രംഗങ്ങൾ. മണിവാസകത്തിെൻറ മര ണത്തിന് കാരണക്കാരായവർക്കെതിരെ പകരംവീട്ടുമെന്ന് തിരുച്ചി സെൻട്രൽ ജയിലിൽനി ന്ന് പരോളിലിറങ്ങിയ ഭാര്യയും മാവോവാദിയുമായ എം. കല ചടങ്ങിനിടെ പ്രഖ്യാപിച്ചു. ഇതോടെ ചിതക്ക് സമീപം കൂടിനിന്ന മാവോവാദി അനുഭാവികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചു.
മാവോ ഗാനങ്ങളും ആലപിക്കപ്പെട്ടു. തിരുച്ചി സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കല, സഹോദരി ചന്ദ്ര എന്നിവർക്ക് മധുര ഹൈകോടതി ബെഞ്ച് സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ മൂന്നു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഒാടെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. പിന്നീട് സേലം തീവെട്ടിപട്ടി രാമമൂർത്തി നഗറിലെത്തിച്ചു.
വെള്ളിയാഴ്ച പുലർച്ച 12.30ഒാടെ ഇവിടെയുള്ള ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ് നടന്നത്. ചടങ്ങിൽ പെങ്കടുത്തവരുടെ വിവരങ്ങൾ തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്. കലയും മൂത്ത സഹോദരി ചന്ദ്രയും അറിയപ്പെടുന്ന മാവോവാദി നേതാക്കളാണ്.2016 ജൂലൈയിലാണ് ഇവർ കരൂരിലെ ടെക്സ്റ്റൈൽ യൂനിറ്റിൽ രഹസ്യമായി ജോലി ചെയ്തുവരവെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.